ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ദേശീയപാതയിൽ കാന നിർമാണത്തിനു വേണ്ടി റോഡ് പൊളിച്ചതോടെ കോട്ടപ്പുറത്ത് റേഷൻ ഗോഡൗണിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ ഗോഡൗണിൽ റേഷൻ സംഭരണവും 27 റേഷൻ കടകളിലേക്കുള്ള റേഷൻ വിതരണവും സ്തംഭിച്ചു. കോട്ടപ്പുറം ടോൾ ജംക്‌ഷനിൽ നിന്നു ചാലക്കുളത്തേക്ക് പ്രവേശിക്കുന്ന റോഡിലാണ് കാന നിർമിക്കുന്നത്. ഇതിനായി ഇവിടെ റോഡ് പൊളിച്ചിരിക്കുകയാണ്.

താലൂക്കിൽ റേഷൻ സംഭരിക്കുന്ന 4 പ്രധാന ഗോഡൗണുകളിൽ ഒന്നാണ് കോട്ടപ്പുറം കാലയോരത്ത് പ്രവർത്തിക്കുന്ന ഗോഡൗൺ. എഫ്‌സിഐ ഗോൗണിൽ നിന്നും വിവിധ മില്ലുകളിൽ നിന്നുമുള്ള ധാന്യങ്ങളുടെ സംഭരണവും ഇവിടെ നിന്നു പുറത്തേക്കുള്ള വിതരണവും പൂർണമായി നിലച്ചിരിക്കുകയാണ്.  മേയ് മാസത്തെ റേഷൻ സാധനങ്ങൾ മേയ് 31നകം ശേഖരിക്കുകയും 31ന് തന്നെ ഇവിടെ നിന്നു വിതരണം ചെയ്യുകയും വേണം. കാന നിർമാണം എന്നു തീരുമെന്നു നിശ്ചയമില്ലാത്തതിനാൽ കടുത്ത പ്രതിസന്ധിയാണുള്ളത്.

താലൂക്കിലെ 128 റേഷൻ കടകളിൽ 27 റേഷൻ കടകളിലേക്കാണ് ഇവിടെ നിന്നു വിതരണം ചെയ്യുന്നത്.കോട്ടപ്പുറം പാലത്തിനു അടിയിലൂടെയുള്ള വഴിയിലൂടെ കൊണ്ടു പോകാൻ ശ്രമം നടത്തിയിെങ്കിലും വെള്ളക്കെട്ട് തടസ്സമായി വെള്ളക്കെട്ടിൽ വാഹനങ്ങൾ താഴുമെന്ന് ഭീതിയുള്ളതിനാൽ ഒരു വാഹനവും ഇതുവഴിയും വരുന്നില്ല. ഡിപ്പോ മാനേജരെയും താലൂക്ക് സപ്ലൈ ഓഫിസറെയും വിവരം അറിയിച്ചെങ്കിലും ബദൽ സംവിധാനം ഏർപ്പെടുത്താൻ ആയില്ല. സപ്ലൈ അധികൃതർ നഗരസഭയെയും വിവരം അറിയിച്ചിച്ചുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com