ADVERTISEMENT

ചിമ്മിനി ∙ എച്ചിപ്പാറയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ രാജവെമ്പാലയെ സുരക്ഷാ സംവിധാനങ്ങളില്ലാതെ പിടികൂടിയെന്ന് ആരോപണം. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. 10 അടിയോളം നീളമുള്ള  പാമ്പിനെ കണ്ട നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.ആർ.വീരേന്ദ്രകുമാറിന്റെ സാന്നിധ്യത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.ബി.ജയൻ, താൽക്കാലിക വാച്ചർ അനീഷ്, നാട്ടുകാരനായ വേലായുധൻ എന്നിവരാണ് പാമ്പിനെ പിടികൂടിയത്. 

റെസ്‌ക്യു ടീമിനെ അറിയിക്കാതെ യാതൊരു പരിചയവും ഇല്ലാത്ത  യുവാക്കളെ ഉപയോഗിച്ച് രാജവെമ്പാലയെ പിടികൂടാൻ പ്രേരിപ്പിച്ച വനം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ എച്ച്ആർപിഎം ചെയർമാൻ ജോൺസൻ പുല്ലുത്തി ആവശ്യപ്പെട്ടു. എന്നാൽ, വീടിനു സമീപത്തുകണ്ട രാജവെമ്പാലയെ പിടിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാവുകയായിരുന്നുവെന്ന് അസി.വൈൽഡ് ലൈഫ് വാർഡൻ മുഹമ്മദ് റാഫി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com