ADVERTISEMENT

ഗൂഡല്ലൂർ∙ മുതുമല കടുവ സങ്കേതത്തിൽ കാട്ടു തീ തടയാൻ മുൻകരുതൽ നടപടികൾ ആരംഭിച്ചു. മസിനഗുഡി കോർസോൺ ഭാഗങ്ങളിൽ വനത്തിലെ വഴിയോരങ്ങളിൽ മരത്തിൽ ഏറുമാടങ്ങൾ നിർമിച്ച് ഫയർ വാച്ചർമാർ നിരീക്ഷണമേർപ്പെടുത്തി. പുക ശ്വസിക്കാതിരിക്കാനായി ഫയർ വാച്ചർമാർക്ക് ആധുനിക മാസ്കുകളും കണ്ണാടികളും നൽകിയിട്ടുണ്ട്.

തീ കെടുത്താൻ ഇറക്കുമതി ചെയ്ത ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. മസിനഗുഡി ഭാഗത്ത് വരൾച്ച രൂക്ഷമാണ്. കാട്ടിലെ ചെടികളെല്ലാം കരിഞ്ഞുണങ്ങി. ഈ ഭാഗത്ത് പുതിയതായി ഫയർവാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. ഫയർലൈനുകളുടെ നിർമാണം പൂർത്തിയായിത്തുടങ്ങിയെന്നും കാട്ടുതീ പടരാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com