ADVERTISEMENT

മാനന്തവാടി ∙ പൊതുപ്രവർത്തനത്തിന്റെ തിരക്കിൽ താളം നഷ്ടമായ കാർഷിക ജോലികളിൽ ലോക്ഡൗൺ കാലത്തു സജീവമാവുകയാണ് ഒ.ആർ.കേളു എംഎൽഎ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനവും പരീക്ഷാ നടത്തിപ്പുമൊക്കയായി തിരക്കിനിടയിലും നിത്യവും കൃഷിയിടത്തിൽ ചെലവഴിക്കാൻ സമയം കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. മീൻ കൃഷി സജീവമാക്കുന്നതിനായി പഴയ കുളം നവീകരിച്ചു.

നാടൻ കോഴി വളർത്തലിനു വിശാലമായ കൂട് നിർമിച്ചു. 100 കോഴിക്കുഞ്ഞുങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. പോളി ഹൗസിലെ പച്ചക്കറികൾ വിളവെടുത്ത് തുടങ്ങി. ചീരയും പയറും അടക്കം അടുക്കളത്തോട്ടത്തിലെ പച്ചക്കറികളും വിളവെടുത്തു.

ഇടക്കാലത്ത് നിലച്ച പശു വളർത്തൽ വീണ്ടും തുടങ്ങാനായി തൊഴുത്തും നിർമിച്ചു.തിരുനെല്ലി പഞ്ചായത്ത് അംഗമായപ്പോഴും പ്രസിഡന്റായപ്പോഴും പിന്നീട് എംഎൽഎ ആയപ്പോഴും അദ്ദേഹം കൃഷിയിടത്തിലെ പണികൾക്ക് അവധി നൽകിയിരുന്നില്ല. പറമ്പിൽ കപ്പയും വാഴയും തഴച്ചു വളരുന്നതിന്റെ സന്തോഷത്തിലാണ് ഇൗ ജനപ്രതിനിധി ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com