ADVERTISEMENT

കൽപറ്റ ∙ വിദ്യാഭ്യാസ മേഖലയിൽ മാറ്റം സൃഷ്ടിച്ച് വയനാട്ടിലും ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി. കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് വിദ്യാർഥികളിലും അധ്യാപകരിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണു ക്ലാസുകൾ ഓൺലൈനിലൂടെ ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ പഠന സൗകര്യം ഏർപ്പെടുത്തുന്നത്.

വിദ്യാർഥികൾ വീടുകളിൽ ടിവിക്കും ലാപ്ടോപ്പുകൾക്കും മുന്നിലിരുന്ന് പുതിയ അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഒട്ടേറെ ഗോത്ര വിദ്യാർഥികളും ലഭ്യമായ ഓൺലൈൻ സ്ക്രീനുകൾക്കു മുൻപിലെത്തി. ബാക്കിയുള്ളവരെക്കൂടി എത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പും ട്രൈബൽ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും. ഡിജിറ്റൽ കാലത്തെ നൂതന സൗകര്യങ്ങളൊന്നും ഇല്ലാത്തവയാണു ജില്ലയിലെ അധികം കോളനികളും. ആദ്യദിവസം ഇത്തരമൊരു കാര്യം അറിയാത്ത വിദ്യാർഥികളും ഏറെയാണ്.

7 വരെ പരീക്ഷണാടിസ്ഥാനത്തിലാണു ക്ലാസുകൾ നടക്കുക. സാങ്കേതിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനാണ് പരീക്ഷണാർഥം ക്ലാസുകൾ തുടങ്ങിയത്. വീടുകളിൽ ടെലിവിഷൻ, സ്മാർട് ഫോൺ, ലാപ്ടോപ്, ഇന്റർനെറ്റ് കണക്‌ഷൻ തുടങ്ങിയ സംവിധാനങ്ങൾ ഇല്ലാത്ത വിദ്യാർഥികൾക്ക് അവ ഒരുക്കി നൽകുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. രാവിലെ 8.30നാണ് ക്ലാസുകൾ തുടങ്ങിയത്. വിക്ടേഴ്സ് ചാനലിലൂടെ അര മണിക്കൂർ വീതമുള്ള ക്ലാസുകളാണ് നൽകുന്നത്.

ഓൺലൈൻ പഠനത്തിനു സാഹചര്യമില്ലാത്ത വിദ്യാർഥികൾക്കായുള്ള പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ഡലം അടിസ്ഥാനത്തിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഉടൻ തീരുമാനമെടുക്കും. എത്ര വിദ്യാർഥികൾക്കു  ക്ലാസുകൾ നഷ്ടമായെന്ന കൃത്യമായ എണ്ണം ലഭിച്ചശേഷം ആവശ്യമായ പ്രതിഭാ കേന്ദ്രങ്ങൾ സജ്ജീകരിക്കും. കെ.ബി.നസീമ ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com