ADVERTISEMENT
പുൽപള്ളി ∙ റേഞ്ച് ഓഫിസറെയും ഡ്രൈവറെയും ആക്രമിച്ചു പരുക്കേപ്പിക്കുകയും പള്ളിച്ചിറ പ്രദേശത്തെ ജനങ്ങൾക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്ന കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണു പള്ളിച്ചിറ രാമകൃഷ്ണന്റെ തോട്ടത്തിൽ കൂട് സ്ഥാപിച്ചത്. രാമകൃഷ്ണന്റെ പശുവിനെ കൊന്ന കടുവയുടെ ദൃശ്യങ്ങള്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞിരുന്നു. അക്രമകാരിയായ കടുവയെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് നിരീക്ഷണവും ശക്തമാക്കി. സൗത്ത് വയനാട് ഡിഎഫ്ഒ. പി.രഞ്ജിത് കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com