ADVERTISEMENT

കൽപറ്റ ∙ 2 ദിവസത്തെ സന്ദർശനത്തിനായി രാഹുൽഗാന്ധി എംപി ജില്ലയിലെത്തി. ഇന്നലെ വൈകിട്ട് 6.15നു കൽപറ്റയിലെത്തിയ അദ്ദേഹത്തെ ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ നേതാക്കളും പ്രവർത്തകരും ചേർന്നു സ്വീകരിച്ചു. കൽപറ്റ ഗവ. റെസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം 

ഇന്നു രാവിലെ 10.30ന് കലക്ടറേറ്റിൽ കോവി‍ഡ് അവലോകന യോഗത്തിലും 11.30ന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിലും പങ്കെടുക്കും. നാളെ ഉച്ചയ്ക്കു യുഡിഎഫ് ജില്ലാ നേതൃയോഗം. 2ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ സന്ദർശനം നടത്തും.  വൈകിട്ടു 3.20ന് കാറിൽ കണ്ണൂർ വിമാനത്താവളത്തിലേക്കു പുറപ്പെടും. അവിടുന്നു ന്യൂഡൽഹിയിലേക്കു മടങ്ങും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com