ADVERTISEMENT

ഗൂഡല്ലൂർ∙ കൂനൂരിനു സമീപം ചിന്നകുനൂരിൽ ക‍ൃഷിയിടത്തിൽ വൈദ്യുതാഘാതമേറ്റു ചരിഞ്ഞ‍ ആനയെ കുഴിച്ചിടാൻ ശ്രമിച്ച 3 പേരെ വനപാലകർ അറസ്റ്റ് ചെയ്തു. ബെന്തട്ടി ഗ്രാമത്തിലെ വിഘ്നേശ്വരൻ (40),  ഗോപാലക‍ൃഷ്ണൻ (20), അജിത്കുമാർ (18) എന്നിവരെയാണു വനം വകുപ്പ് പിടികൂടിയത്. 

Wayanad News
വൈദ്യുതാഘാതമേറ്റു ചരിഞ്ഞ കാട്ടാനയെ മറവുചെയ്യാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവർ.

ഇവർ കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നിയെ പിടികൂടാൻ കമ്പിവേലിയിൽ വൈദ്യുതി കടത്തിവിട്ടതായി കണ്ടെത്തിയിരുന്നു. 20 വയസ്സുള്ള കൊമ്പനാണു ചരിഞ്ഞത്.  കാട്ടാനയെ മറവുചെയ്യാനുള്ള ശ്രമത്തിനിടെ വനം വകുപ്പിന്റെ പട്രോളിങ് സംഘമാണുപിടികൂടിയത്. വനം വകുപ്പ് ഡോക്ടർ എ. സരവണൻ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മറവുചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com