ADVERTISEMENT

കൽപറ്റ ∙ വയനാട്ടിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മികച്ചതാണെന്ന് രാഹുൽ ഗാന്ധി എംപി . ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആദിവാസി മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. 

സംസ്ഥാനത്ത് പൊതുവിൽ ജനങ്ങളുടെ മികച്ച സഹകരണവും ഭരണ സംവിധാനത്തിന്റെയും ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അങ്കണവാടി വർക്കർമാർ തുടങ്ങിയവരുടെ സജീവ ഇടപെടലുകളും പ്രശംസനീയമാണ്. നിലവിലെ സ്ഥിതിഗതികളും സ്വീകരിച്ചു വരുന്ന നടപടികളും കലക്ടർ ഡോ. അദീല അബ്ദുല്ല, ഡിഎംഒ ഡോ. ആർ. രേണുക എന്നിവർ വിശദീകരിച്ചു.

കെ.സി. വേണുഗോപാൽ എംപി, ഐ.സി. ബാലകൃഷ്ണൻ എംഎ.എ, ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി, എഡിഎം കെ. അജീഷ്, ഡപ്യൂട്ടി കലക്ടർ എൻ.ഐ. ഷാജു, ഐടിഡിപി പ്രോജക്ട് ഓഫിസർ കെ.സി. ചെറിയാൻ, കോവിഡ് ജില്ലാ നോഡൽ ഓഫിസർ ഡോ.കെ. ചന്ദ്രശേഖരൻ, ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. സൗമ്യ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

വായ്പ മൊറട്ടോറിയം: കർഷക സംഘങ്ങൾക്ക് സബ്‌സിഡി തുടരാൻ സമ്മർദം ചെലുത്തും 

കൽപറ്റ ∙ കാർഷിക പാരമ്പര്യമുളള ജില്ലയിൽ തനത് നെൽവിത്തുകൾ സംരക്ഷിക്കപ്പെടണമെന്ന് രാഹുൽ ഗാന്ധി എംപി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ കലക്‌ടറേറ്റിൽ ചേർന്ന ഡിസ്ട്രിക്റ്റ് ഡവലപ്‌മെന്റ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ (ദിശ) പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

കർഷക സംഘങ്ങൾക്ക് വായ്പ മൊറട്ടോറിയത്തിൽ  സബ്‌സിഡി ഒഴിവാക്കുന്നതിനെതിരെ  കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തും. റോഡുകളുടെ സമഗ്രവികസനത്തിന് കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ പ്രോജക്ടുകൾ തയാറാക്കണമെന്ന് എംപി നിർദേശിച്ചു.

വനാതിർത്തിയോട് ചേർന്നുളള ഗ്രാമവാസികളുടെ ആരോഗ്യ പരിരക്ഷയ്ക്കായി കൂടുതൽ സംവിധാനം ഒരുക്കാനുള്ള നടപടി സ്വീകരിക്കാൻ നാഷനൽ ഹെൽത്ത് മിഷൻ അധികൃതർക്ക് രാഹുൽ ഗാന്ധി നിർദേശം നൽകി. കെ.സി. വേണുഗോപാൽ എംപി, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കലക്ടർ ഡോ. അദീല അബ്ദുല്ല, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.സി. മജീദ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com