ADVERTISEMENT

ബത്തേരി ∙ മുൻ തിരഞ്ഞെടുപ്പുകളിലേതു പോലെയുള്ള ആഘോഷപ്പൊലിമ ഇത്തവണ വോട്ടെണ്ണൽ കേന്ദ്രത്തിന് മുൻപിലുണ്ടാകില്ല. തുറന്ന വാഹനത്തിലുള്ള ആഘോഷ യാത്രകളും വലിയ ആൾക്കൂട്ടമായുള്ള പ്രകടനങ്ങളും അനുവദിക്കില്ല.  ബത്തേരിയിലെ പോളിങ് സ്റ്റേഷനായ അസംപ്ഷൻ സ്കൂൾ ഗേറ്റിനകത്തേക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചിട്ടുള്ളവരെ മാത്രമേ കടത്തി വിടുകയുള്ളുവെന്ന് പൊലീസ് ഇൻസ്പെക്ടർ ജി. പുഷ്പകുമാർ പറഞ്ഞു.

പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. അസംപ്ഷൻ സ്കൂളിലേക്ക് എത്തുന്ന വാഹനങ്ങൾക്കായി യുപി സ്കൂൾ മൈതാനവും മാനിക്കുനിയിലുള്ള ഹോട്ടലിന് മുൻവശവും പാർക്കിങ് അനുവദിക്കും. രണ്ടിടങ്ങളും നിറഞ്ഞാൽ രാജീവ് ഗാന്ധി മിനി ബൈപാസ് പൂർണമായി പാർക്കിങ് അനുവദിക്കുമെന്നും പൊലീസ് പറഞ്ഞു.

വാഹനങ്ങൾക്ക് നിയന്ത്രണം

പനമരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കൗണ്ടിങ് സെന്ററിനടുത്ത് വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ല. സുരക്ഷയുടെ ഭാഗമായി കൗണ്ടിങ് സെന്ററിനടുത്ത് സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഒഴിവാക്കി. സ്ഥാനാർഥികളും കൗണ്ടിങ് ഏജന്റുമാരും എത്തുന്ന വാഹനങ്ങൾ ആളെ ഇറക്കിയ ശേഷം കരിമ്പുമ്മൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. വോട്ടെണ്ണൽ നടക്കുന്ന സ്കൂൾ റോഡിൽ വൺവേ സംവിധാനം ഒരുക്കി. ആളെ ഇറക്കി വാഹനങ്ങൾ നീരട്ടാടി റോഡിലൂടെ പോകണം. സർക്കാർ വാഹനങ്ങൾക്ക് മാത്രമേ സ്കൂൾ മൈതാനത്തിലേക്ക് പ്രവേശനമുള്ളൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com