ADVERTISEMENT

കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് ജില്ലയിലെ 7 കേന്ദ്രങ്ങളിൽ നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ മാനന്തവാടി സെന്റ് പാട്രിക്‌സ് സ്കൂളിലും ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളുടേത് ബത്തേരി അസംപ്ഷൻ ഹൈസ്‌കൂളിലും കൽപറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളുടേത് കൽപറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളവയിലെ വോട്ടെണ്ണൽ പനമരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലുമാണ്. 

കൽപറ്റ, ബത്തേരി, മാനന്തവാടി നഗരസഭകളിലെ വോട്ടെണ്ണൽ യഥാക്രമം കൽപറ്റ എസ്ഡിഎം എൽപി സ്‌കൂൾ, ബത്തേരി അസംപ്ഷൻ ഹൈസ്‌കൂൾ, മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലും നടക്കും.വോട്ടെണ്ണൽ കേന്ദ്രങ്ങളെല്ലാം ഇന്നലെ അണുവിമുക്തമാക്കി. കലക്ടർ ഡോ.അദീല അബ്ദുല്ല കേന്ദ്രങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങളുടെ അന്തിമ വിലയിരുത്തൽ നടത്തി.

തിരഞ്ഞെടുപ്പ് ഫലം ട്രെൻഡ്, പിആർഡി ലൈവിൽ തത്സമയം

കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തത്സമയം പൊതുജനങ്ങളിലെത്തിക്കാൻ ട്രെൻഡ് വെബ്‌സൈറ്റും, പിആർഡി ലൈവ് ആപ്പും സജ്ജം.  വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും സമഗ്രവുമായി ഇവയിലൂടെ തത്സമയം ലഭിക്കും. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസിലാകുന്ന വിധം കാണാം. ഓരോ തദ്ദേശ സ്ഥാപനത്തിലേയും വോട്ടെണ്ണൽ നില വാർഡുകളിലെ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലും മനസിലാക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com