ADVERTISEMENT

കൽപറ്റ ∙ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മുന്നിലെത്തിയെങ്കിലും, നെടുങ്കോട്ടയെന്നു കരുതപ്പെടുന്ന വയനാട്ടിൽ യുഡിഎഫിന് കാര്യമായി ആശ്വസിക്കാൻ വകയില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പുഫലം. ബാലികേറാമലയായിരുന്ന ജില്ലാ പ‍ഞ്ചായത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ 16 ൽ 8 സീറ്റ് നേടി എൽഡിഎഫ് കരുത്തു തെളിയിച്ചു. ആരു ഭരിക്കണമെന്നു നറുക്കിട്ടു തീരുമാനിക്കേണ്ട അവസ്ഥയാണ്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിൽ നിന്നു പിടിച്ചെടുക്കാനും ബത്തേരി നിലനിർത്താനും എൽഡിഎഫിനു കഴിഞ്ഞു.

എന്നാൽ, ആകെയുള്ള 23 പഞ്ചായത്തുകളിൽ 15 എണ്ണത്തിൽ ഭരണമുറപ്പിക്കാനായതും 3 നഗരസഭകളിൽ രണ്ടെണ്ണം എൽഡിഎഫിൽനിന്നു പിടിച്ചെടുത്തതും വയനാട്ടിൽ യുഡിഎഫ് അടിത്തറയ്ക്കു വലിയ ക്ഷതമേറ്റില്ലെന്നതിന്റെ തെളിവായി. എൽഡിഎഫിന്റെ കോട്ടകളിൽ യുഡിഎഫും യുഡിഎഫിന്റെ സ്വാധീനപ്രദേശങ്ങളിൽ എൽഡിഎഫും കടന്നുകയറിയതാണ് ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത. 100 വാർഡുകളിൽ ജയമുറപ്പിച്ചിറങ്ങിയ എൻഡിഎയ്ക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ആകെയുള്ള 413 പഞ്ചായത്ത് വാർഡുകളിൽ 13 ഇടത്തു മാത്രമേ എൻഡിഎയ്ക്കു ജയിക്കാനായുള്ളൂ. ബത്തേരി നഗരസഭയിലെ ഒരു ഡിവിഷൻ നഷ്ടപ്പെടുകയും ചെയ്തു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com