ADVERTISEMENT

കൽപറ്റ ∙ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ പ്രമുഖ യുവനേതാക്കൾക്കു മിന്നുന്ന ജയം. ജില്ലാ പഞ്ചായത്ത് ചീരാൽ ഡിവിഷനിൽ ജനവിധി തേടിയ യുഡിഎഫിലെ അമൽ ജോയ്, മുട്ടിൽ ഡിവിഷനിലെ സംഷാദ് മരയ്ക്കാർ, വെള്ളമുണ്ട ഡിവിഷനിലെ ജുനൈദ് കൈപ്പാണി എന്നിവരാണു താരങ്ങളായത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് കൂടിയായ അമൽ ജോയ് എൽഡിഎഫിലെ കെ.ശോഭൻകുമാറിനെയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ സംഷാദ് മരയ്ക്കാർ എൽഡിഎഫിലെ മുഹമ്മദ് പഞ്ചാരയെയും ജനതാദൾ(എസ്) ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിർവാഹക സമിതി അംഗവും കൂടിയായ ജുനൈദ് കൈപ്പാണി യുഡിഎഫിലെ പി.കെ.അസ്മത്തിനെയുമാണു പരാജയപ്പെടുത്തിയത്.

മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് മാനന്തവാടി മണ്ഡലം ജന. സെക്രട്ടറിയും കൂടിയാണു പി.കെ.അസ്മത്ത്.  ഇടതുകോട്ടയായ ചീരാലിൽ നിന്നു 2030 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അമൽ ജോയ് ജയിച്ചു കയറിയത്. 3790 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു സംഷാദ് മരയ്ക്കാറിന്റെ വിജയം. യുഡിഎഫിന്റെ ഉരുക്കുകോട്ടയായ വെള്ളമുണ്ട ഡിവിഷനിൽ നിന്നു 616 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ുനൈദ് കൈപ്പാണി ജയിച്ചത്.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററും കൂടിയായ എം.വി.വിജേഷ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഷിജി ഷിബു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുൺദേവ്, യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി അഫ്സൽ ചീരാൽ,

യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, യൂത്ത് കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് അസീസ് വാളാട്, പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡന്റ് അനീഷ്, സി.ശ്രിജു മേപ്പാടി മണ്ഡലം സെക്രട്ടറി തുടങ്ങിയവർ ജയിച്ചുകയറിയപ്പോൾ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കണ്ടിയൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിജോ പൊടിമറ്റം, എംഎസ്എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി.ജോയ് എന്നിവർ പരാജയമറിഞ്ഞു.

രണ്ടാം തവണയും ജഷീർ പള്ളിവയൽ

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ജഷീർ പള്ളിവയൽ തുടർച്ചയായ 2–ാം തവണയും കൽപറ്റ ബ്ലോക്ക് പഞ്ചായത്തിലേക്കു ജയിച്ചു. ഇത്തവണ ഇടതുകോട്ടയായ അരപ്പറ്റയിൽ നിന്നു 723 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ജഷീറിന്റെ വിജയം. കഴിഞ്ഞതവണ മൂപ്പൈനാട് ഡിവിഷനിൽ നിന്നാണു ജഷീർ ജനവിധി നേടിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com