ADVERTISEMENT

മാനന്തവാടി ∙ ജയിലിലായ ഭർത്താവിനു ജാമ്യം ശരിയാക്കിത്തരാമെന്നു വിശ്വസിപ്പിച്ച്  യുവതിയെ മക്കിമല വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കണ്ണൂർ ഇരിട്ടി വിളമന പാറക്കണ്ടിപറമ്പ് വീട്ടിൽ  അശോകനെ (45) തലപ്പുഴ പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് െചയ്തു. തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കർണാടകയിലെ  കൂർഗ് ജില്ലയിലെ വിരാജ്പേട്ട മുറനാട് ബ്രോസി എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണു പൊലീസ്  പിടികൂടിയത്. 

2020 നവംബർ 20നാണു സംഭവം. 2019 മേയിൽ തോൽപെട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്നതിനു തിരുനെല്ലി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഒന്നരവർഷം കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന പ്രതി അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.  തലപ്പുഴ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷാജു, സിവിൽ പൊലീസ് ഓഫിസർ സരിത്ത്, ജില്ലാ സ്പെഷൽ ബ്രാഞ്ചിലെ എഎസ്ഐമാരായ സന്ദീപ്, അനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com