ADVERTISEMENT

പനമരം ∙ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കമുക് പൊട്ടി വീണ് വീടിന്റെ മേൽക്കൂര തകർന്നു. ഇന്നലെ വൈകിട്ടുണ്ടായ മഴയിലും കാറ്റിലുമാണു പനമരം നടവയൽ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ഒട്ടേറെ കർഷകരുടെ വാഴയടക്കമുള്ള കൃഷികൾ കാറ്റിൽ നിലം പതിക്കുകയും മരം വീണു വീടുകൾക്കും നാശവും സംഭവിച്ചിട്ടുണ്ട്. 

കൈതയ്ക്കൽ സ്വദേശി ബീരാളി സിറാജിന്റെ വീടിനു മുകളിൽ  കമുക് പൊട്ടിവീണ് വീടിന്റെ ഒരു ഭാഗവും വീടിനോട് ചേർന്നുള്ള ശുചിമുറിയും തകർന്നു. സിറാജിന്റെ ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും വൻ ദുരന്തം ഒഴിവായതായി സിറാജ് പറഞ്ഞു. മരം വീണ് വൈദ്യുതലൈനുകൾ തകർന്നതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com