ADVERTISEMENT

കൽപറ്റ ∙ ഗുണനിലവാര പരിശോധനയിൽ മുണ്ടേരി അർബൻ ഹെൽത്ത് സെന്ററിനു ദേശീയ അംഗീകാരം. 91.92% മാർക്ക് നേടിയാണ് സെന്റർ ഈ നേട്ടം കരസ്ഥമാക്കിയത്. മുണ്ടേരി വെയർഹൗസ് റോഡിൽ കൽപറ്റ നഗരസഭയുടെ സ്ഥലത്താണ് ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത്. 

പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററിന് ദേശീയ അംഗീകാരം നേടിയെടുക്കാനായത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ് പറഞ്ഞു.  

50 ലക്ഷം രൂപയുടെ എംഎൽഎ ഫണ്ട് വിനിയോഗിച്ച് 2500 ചതുരശ്ര അടി വിസ്തൃതിയിൽ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.   കേരളത്തിൽ നിന്ന് തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം, കൊല്ലം ഉളിയക്കോവിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയും മുണ്ടേരിക്കൊപ്പം എൻക്യുഎഎസ് അംഗീകാരം നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com