ADVERTISEMENT

ബത്തേരി ∙ 60 തികഞ്ഞ ഗോത്ര വിഭാഗക്കാർക്ക് ഇത്തവണ ഓണക്കോടിക്ക് പകരം 1000 രൂപ ധനസഹായം. മുൻവർഷങ്ങളിൽ വിതരണം ചെയ്തിരുന്ന ഓണക്കോടി ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ നേരിട്ടെത്തിക്കാൻ കഴിയാത്തതിനാലാണ് ‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 1000 രൂപ വീതം നൽകാൻ സർക്കാർ ഉത്തരവിട്ടത്. ഇതു പ്രകാരം ജില്ലയിൽ 18,475 പേർക്ക് 1000 രൂപ വീതം ലഭിക്കും. കൽപറ്റ താലൂക്കിൽ 4,752 പേർക്കും മാനന്തവാടിയിൽ 6,569 പേർക്കും ബത്തേരി താലൂക്കിൽ 7,154 പേർക്കുമാണ് ആനുകൂല്യം ലഭിക്കുക.

ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് അക്കൗണ്ട് വഴിയും അല്ലാത്തവർക്ക് നേരിട്ടും ധനസഹായം ലഭിക്കും. പട്ടികവർഗ വികസന വകുപ്പ് വഴിയാണ് പണമെത്തിക്കുന്നത്. സംസ്ഥാനത്താകെ 60 വയസ്സിന് മുകളിലുള്ള 57,665 പട്ടികവർഗക്കാരുണ്ട് ഇതിൽ 46,480 പേർക്ക് ബാങ്ക് അക്കൗണ്ട് ഉണ്ട്. 11,175 പേർക്ക് അക്കൗണ്ടില്ല. സംസ്ഥാനത്ത് ആകെയുള്ളതിൽ മൂന്നിലൊന്ന് ഗുണഭോക്താക്കളും വയനാട് ജില്ലയിലാണ്.

ധനസഹായ വിതരണം ജില്ലയിൽ തുടങ്ങി. ബത്തേരി താലൂക്കിൽ തുക വിതരണത്തിന്റെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. പൂതാടി പഞ്ചായത്തിലെ കേളമംഗലം കോളനിയിൽ ധനസഹായം നേരിട്ടെത്തിച്ചാണു വിതരണത്തിന് തുടക്കമിട്ടത്.

ബത്തേരി നഗരസഭയിൽ അധ്യക്ഷൻ ടി.കെ.രമേഷും നൂൽപുഴയിൽ വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാനും ഉദ്ഘാടനം ചെയ്തു. ടിഡിഒ സി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ടിഇഒമാരായ കെ.ടി സുഹറ, കെ.ആർ. ഷൈനി, ജൂനിയർ സൂപ്രണ്ട് കെ.ആർ. രജീഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com