ശക്തമായി പെയ്യുന്ന മഴ; നെൽക്കർഷകർ ആശങ്കയിൽ

നെല്ല് കതിരിട്ട ചേകാടി പാടം.
SHARE

പുൽപള്ളി ∙ ശക്തമായി പെയ്യുന്ന മഴ കതിരിട്ട നെല്ലിന്റെ നാശത്തിനിടയാക്കുമെന്ന് കർഷകർ. ആർത്തലച്ചു പെയ്യുന്ന മഴയുടെ ശക്തിയിൽ ഉയരം കൂടിയ നെൽച്ചെടികൾ വീണുപോകുന്നു. കതിരിലെ പൂക്കൾ കൊഴിയുന്നതോടെ നെല്‍മണിക്ക് പകരം പതിരുണ്ടാകുന്നതായി കര്‍ഷകര്‍ പറയുന്നു. നെല്ല് കതിരിട്ട് നിരക്കുന്ന സമയമാണിത്. ഇതിനിടെ ശക്തിയില്‍ പെയ്യുന്ന മഴ ഉൽപാദനം കുറയ്ക്കാനിടയാക്കും. 

കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്തു. പാടത്ത് വെള്ളക്കെട്ടുണ്ടാവുകയും താഴ്ന്ന പ്രദേശങ്ങളില്‍ നെല്ല് വെള്ളത്തിലാവുകയും ചെയ്തു. മിന്നലോടെയാണ് ജില്ലയില്‍ പലഭാഗത്തും കനത്ത മഴയെത്തിയത്. പകല്‍  മൂടിക്കെട്ടിയ അന്തരീക്ഷവും. കനത്ത മഴയും അലര്‍ട്ടും പ്രഖ്യാപിച്ച കഴിഞ്ഞയാഴ്ച അതിര്‍ത്തി പ്രദേശങ്ങളില്‍ ചാറ്റല്‍മഴ മാത്രമേ ഉണ്ടായുള്ളൂ. ബത്തേരി താലൂക്കിലെ മുത്തങ്ങയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തീവ്രമഴയുണ്ടായപ്പോള്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ തീരെ പെയ്ത്തില്ല.

കാലാവസ്ഥാ വ്യതിയാനം പഠന വിധേയമാക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യമുയരുന്ന പുല്‍പള്ളി പ്രദേശത്ത് പെയ്യുന്ന  മഴയുടെ അളവറിയാനുള്ള  സൗകര്യം പോലുമില്ലാതായി. വരള്‍ച്ചാ ലഘൂകരണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന പ്രദേശമാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA