ക്രിസ്മസ് വിപണികൾ സജീവം; താരമായി എൽഇഡി നക്ഷത്രങ്ങൾ

കോവിഡ് പ്രതിസന്ധികൾക്കിടയിലും മറ്റെ‍ാരു ക്രിസ്മസ് കാലത്തിന് കൂടെ തുടക്കമായി. നക്ഷത്രങ്ങളും പുൽക്കൂടുകളുമെല്ലാമായി ഇനിയുള്ള ദിനങ്ങൾ ക്രിസ്മസിനായുള്ള കാത്തിരിപ്പാണ്. ക്രിസ്മസ് വിപണി സജീവമായ കൽപറ്റയിൽ നിന്നുള്ള കാഴ്ച. 				ചിത്രം: മനോരമ
കോവിഡ് പ്രതിസന്ധികൾക്കിടയിലും മറ്റെ‍ാരു ക്രിസ്മസ് കാലത്തിന് കൂടെ തുടക്കമായി. നക്ഷത്രങ്ങളും പുൽക്കൂടുകളുമെല്ലാമായി ഇനിയുള്ള ദിനങ്ങൾ ക്രിസ്മസിനായുള്ള കാത്തിരിപ്പാണ്. ക്രിസ്മസ് വിപണി സജീവമായ കൽപറ്റയിൽ നിന്നുള്ള കാഴ്ച. ചിത്രം: മനോരമ
SHARE

അമ്പലവയൽ ∙ നക്ഷത്രങ്ങളും രൂപങ്ങളും പുൽക്കൂടുമെല്ലാമായി വീണ്ടുമെ‍ാരു ക്രിസ്മസ് കാലം കൂടിയെത്തിയതോടെ വ്യാപാര സ്ഥാപനങ്ങളും സജീവമായി. കോവിഡ് പ്രതിസന്ധി പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും നിയന്ത്രണങ്ങളെല്ലാം കുറഞ്ഞതോടെ ടൗണുകളും വ്യാപാര സ്ഥാപനങ്ങളും ഉണർന്നിട്ടുണ്ട്. ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും വാങ്ങാൻ ആവശ്യക്കാരെത്തി തുടങ്ങിയതോടെ വ്യാപാര സ്ഥാപനങ്ങളെല്ലാം നക്ഷത്രങ്ങൾ കെ‍ാണ്ടും ദീപലാങ്കരങ്ങളാലും ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നക്ഷത്ര വിപണിയിലെ താരമായി മാറിയ എൽഇഡി നക്ഷത്രങ്ങൾ തന്നെയാണ് ഇത്തവണയും കൂടുതലായുള്ളത്.

വലുപ്പവും ആകൃതിയുമെല്ലാം മാറുന്ന വിവിധ തരത്തിലുള്ളവ എൽഇഡിയിൽ ലഭ്യമാണ്. 100 രൂപ മുതൽ 800 രൂപ വരെയുള്ള എൽഇഡി നക്ഷത്രങ്ങളുണ്ട്. കൂടാതെ പുൽക്കൂടിലടക്കം ഉപയോഗിക്കാൻ കഴിയുന്ന ചെറിയ എൽഇഡി നക്ഷത്രങ്ങളും രൂപങ്ങളും വിപണിയിലുണ്ട്.വലുതും ചെറുതുമായി പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ കെ‍ാണ്ടു നിർമിച്ച ക്രിസ്മസ് ട്രീകളും വിപണിയിൽ നിറഞ്ഞിട്ടുണ്ട്. ചെറിയ തുക മുതൽ ആയിരത്തിന് മുകളിൽ വിലയുള്ള ട്രീകളുണ്ട്. പുൽക്കൂട് ഒരുക്കാനുള്ള രൂപങ്ങളും വിൽപനയ്ക്കായി എത്തിയിട്ടുണ്ട്.

അലങ്കാരത്തിനായി ഉപയോഗിക്കുന്ന ചെറിയ കളർ ബോളുകളും അപ്പൂപ്പന്റെ രൂപങ്ങളുമെല്ലാം ക്രിസ്മസ് വിപണിയെ സജീവമാക്കുന്നുണ്ട്.അലങ്കാരത്തിന് ഉപയോഗിക്കുന്ന എൽഇഡി മാല ബൾബുകളും പല നിറങ്ങളില്‍ ലഭ്യമാണ്. ഇവയും 100 രൂപ മുതൽ ആയിരത്തിന് മുകളിൽ വരെ വിലയുള്ളവ ലഭ്യമാണ്. ക്രിസ്മസ് വിപണിക്കായി മാത്രം ചിലയിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്. പേപ്പർ ഉപയോഗിച്ചുള്ള നക്ഷത്രങ്ങളും വിപണിയിലുണ്ടെങ്കിലും ആവശ്യക്കാർ കുറവാണ്. എൽഇഡി നക്ഷത്രങ്ങൾക്കാണ് കുറച്ചു വർഷമായി വിപണിയിൽ ഡിമാൻഡ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA