ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു; നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം; യുവാവ് അറസ്റ്റിൽ

ഫൈസൽ.
ഫൈസൽ.
SHARE

ബത്തേരി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മാടക്കര പാടിയേരി സ്രാമ്പിക്കൽ ഫൈസൽ (20) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും കൂടുതൽ അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി രണ്ടു വർഷത്തോളം പെൺകുട്ടിയെ പീഡനത്തിനിരയാക്കി. പലപ്പോഴായി 15 പവൻ സ്വർണാഭരണങ്ങളും കൈക്കലാക്കി. പെൺകുട്ടി നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ബത്തേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. ബെന്നി അറസ്റ്റിന് നേതൃത്വം നൽകി മാനന്തവാടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA