ADVERTISEMENT

മാനന്തവാടി ∙ തൊഴിൽ മേഖലകളിലെ പരമ്പരാഗത രീതി മാറണമെന്നും കൃഷി, ചെറുകിട വ്യവസായം തുടങ്ങിയ തൊഴിൽമേഖല ശാസ്ത്രീയമാക്കുകയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്താൽ  കൂടുതൽ തൊഴിലവസരം നൽകാൻ കഴിയുമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം  ടി.എം. തോമസ്‌ ഐസക്‌ പറഞ്ഞു. മാനന്തവാടിയിൽ നടന്ന ‘ജ്ഞാന സമൂഹവും ഭാവി കേരളവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത്‌ ഏറ്റവും കൂടുതൽ തൊഴിലില്ലാത്ത അഭ്യസ്തവിദ്യരുള്ള സംസ്ഥാനമാണ്‌ കേരളം.20 ലക്ഷത്തോളം വിദ്യാസമ്പന്നരായ വീട്ടമ്മമാരും കേരളത്തിലുണ്ട്‌. അവർക്ക്‌ വീട്ടിലിരുന്ന്‌ തൊഴിൽ ചെയ്യാവുന്ന സംവിധാനങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി. ബിജു അധ്യക്ഷത വഹിച്ചു. എ.എൻ. പ്രഭാകരൻ, ശ്രീജിത്ത്‌ ശിവരാമൻ, പി.വി. സഹദേവൻ,  കെ.എം. വർക്കി, എം. രജീഷ്‌ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com