ADVERTISEMENT
കൽപറ്റ ∙  ജില്ലയിൽ കോവിഡ് കാരണം മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം 415 പേർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയതായി കലക്ടർ അറിയിച്ചു. ധനസഹായത്തിനായി ഇതുവരെ ലഭിച്ച 483 അപേക്ഷകളിൽ 452 അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ട്. ജില്ലയിൽ 690ൽ  അധികം പേർക്ക് കോവിഡ് കാരണം ജീവഹാനി സംഭവിച്ചതായാണ് കണക്ക്. ഇനിയും ധനസഹായത്തിന് അപേക്ഷിച്ചിട്ടില്ലാത്തവർ കോവിഡ് മരണ സർട്ടിഫിക്കറ്റ്, ആശ്രിതരുടെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലോ വില്ലേജ് ഓഫിസിലോ എത്തി  അപേക്ഷ നൽകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com