ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 972 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 824 പേർ രോഗമുക്തി നേടി. 31 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 966 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.ജില്ലയിൽ 7 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളാണുള്ളത്. പൂക്കോട് വെറ്ററിനറി സർവകലാശാല, പൂക്കോട് ജവാഹർ നവോദയ വിദ്യാലയം, പുൽപള്ളി പൊലീസ് സ്റ്റേഷൻ, പുൽപള്ളി പഴശ്ശിരാജ കോളജ്, വൈത്തിരി താലൂക്ക് ഓഫിസ്, മുളളൻകൊല്ലി പാതിരി ഊരാളി കോളനി, എടവക അഡോറേഷൻ കോൺവന്റ് എന്നിവിടങ്ങളിലാണ് ക്ലസ്റ്റർ രൂപപ്പെട്ടത്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,42,027 ആയി. 1,36,569 പേർ രോഗമുക്തരായി. നിലവിൽ 3727 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 3542 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. നിലവിൽ 16,977 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 1597 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com