ADVERTISEMENT

ഗൂഡല്ലൂർ∙ വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലുകളെ കൂനൂരിനടത്തുള്ള നിബിഡ വനത്തിൽ കണ്ടെത്തി. വനത്തിനടുത്തും ജനവാസ കേന്ദ്രത്തിലുമായി 10 വേഴാമ്പലുകളെയാണ് പരിസ്ഥിതി പ്രവർത്തകർ കണ്ടെത്തിയത്. അപൂർവമായി മാത്രമാണ് ഈ വനത്തിൽ വേഴാമ്പലുകളുടെ സാന്നിധ്യം ഉണ്ടാകുന്നത്. ഈ പ്രദേശത്ത് വേഴാമ്പലുകളുടെ സാന്നിധ്യം അറിഞ്ഞു സഞ്ചാരികളും എത്തുന്നുണ്ട്. കൂനൂരിലെ നിബിഡ വനത്തിലെ താഴ്​വരകളിലാണ് വേഴാമ്പലുകൾ ഉള്ളത്. പറക്കുമ്പോൾ കാടിനെ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദമാണ്.

അതു തന്നെയാണ് പേരിനു കാരണവും. ചെറിയ കൂട്ടമായാണ് വേഴാമ്പൽ എത്തിയത്. ചെറിയ ശബ്ദങ്ങൾ പോലും ഇവയ്ക്ക് അലോസരമുണ്ടാക്കുന്നതാണ്. വനങ്ങളിലെ മരത്തിൽ കൂടൊരുക്കുന്ന വേഴാമ്പലുകളെയും പരിസ്ഥിതി പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രജനനകാലത്ത് രണ്ടു മുട്ടകളാണ് ഇടുന്നത് .മുട്ടകൾ വിരിയുന്നത് വരെ പെൺപക്ഷി പൊത്തിനുള്ളിൽ നിന്നു പുറത്തു വരാതെ അടയിരിക്കും കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും തീറ്റ കൊണ്ടു വന്നു നൽകലാണ് ആൺപക്ഷിയുടെ ജോലി.

ഇതിനിടയിൽ ആൺപക്ഷിക്ക് അപകടം സംഭവിച്ചാൽ തീറ്റ ലഭിക്കാതെ പെൺപക്ഷിയും കുഞ്ഞുങ്ങളും ചത്തുവീഴും. ഇത്തരത്തിലുള്ള അപകടങ്ങളും കാടുകളിൽ ചൂട് കൂടിയതും ആവാസവ്യവസ്ഥയ്ക്കുണ്ടായ മാറ്റങ്ങളും വേഴാമ്പലുകളുടെ നാശത്തിനു കാരണമാകുന്നു. ഗൂഡല്ലൂർ പ്രദേശങ്ങളിലും വേഴാമ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com