ഹോസ്റ്റലിൽ കയറാനുള്ള സമയം പെൺകുട്ടികൾക്ക്‌ മാത്രം 7.30; ലിംഗ വിവേചനത്തിനെതിരെ രാപകൽ സമരം

wayanad-girls-protest
വയനാട്‌ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥിനികൾ നടത്തിയ രാപകൽ സമരം.
SHARE

മാനന്തവാടി ∙ തലപ്പുഴ വയനാട്‌ ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ പ്രവേശന സമയത്തിലെ ലിംഗ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പെൺകുട്ടികൾ രാപകൽ സമരം നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ പ്രകാരം ഹോസ്റ്റലിൽ കയറാനുള്ള സമയം രാത്രി 9.30 ആണെങ്കിലും പെൺകുട്ടികൾക്ക്‌ മാത്രം 7.30 ആക്കിയ തീരുമാനത്തിന് എതിരെയായിരുന്നു സമരം.

എസ്എഫ്ഐയുടെ ആഹ്വാന പ്രകാരം നടന്ന സമരത്തിന് അനശ്വര എസ്. സുനിൽ, അരുണിമ എസ്. പിളൈ, ടി.പി. ഫർഹാൻ എന്നിവർ നേതൃത്വം നൽകി. തിങ്കളാഴ്ച രാത്രി വിദ്യാർഥിനികൾ ഹോസ്റ്റലിന്‌ പുറത്തു ഭക്ഷണം ഉണ്ടാക്കിയും പന്തം കൊളുത്തിയും പ്രതിഷേധിച്ചു. തുടർന്ന് ഇന്നലെ സ്റ്റാഫ് കൗൺസിൽ യോഗം ചേർന്നപ്പോൾ യോഗ ഹാളിന് പുറത്തും പ്രതിഷേധം ഉയർത്തി.അനുമതിയോടെ 9.30 വരെ സമയം അനുവദിക്കുമെന്നും 21ന് ചേരുന്ന പിടിഎ എക്സിക്യൂട്ടീവ് യോഗത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന ഉറപ്പിലാണു സമരം അവസാനിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA