ADVERTISEMENT

ഗൂഡല്ലൂർ ∙ കൂനൂർ ജെഗതള ഗ്രാമത്തിൽ രാത്രിയിൽ വാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കുന്ന കരടി നാട്ടുകാരെ ഭീതിയിലാഴ്ത്തി. അകത്തു നിന്നു പൂട്ടിയ വീടിന്റെ വാതിൽ മുൻകാലുകളിൽ എഴുന്നേറ്റ് നിന്നു കരടി തള്ളിത്തുറക്കാൻ ശ്രമിക്കുന്ന സിസിടിവി കാഴ്ചകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

ഗ്രാമത്തിലെ ക്ഷേത്രത്തിൽ പൂജയ്ക്കായി വയ്ക്കുന്ന തേങ്ങയും എണ്ണയും കുടിക്കാനായി പകലും കരടി ഇറങ്ങുന്നുണ്ട്. ഇവിടെ സ്ഥിരമായി ഇറങ്ങുന്ന കരടിയാണു വീടുകളുടെ വാതിൽ പൊളിക്കാൻ ശ്രമിക്കുന്നത്. നേരത്തെ കാട്ടുപോത്തിന്റെ ശല്യത്തിൽ പൊറുതി മുട്ടി കഴിയുന്ന പ്രദേശമാണിത്. ഇപ്പോൾ കരടി ശല്യം കൂടി വർധിച്ചതോടെ വീടുകളിൽ പോലും കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ്. 

കരടി പൊതുവേ ആക്രമണ സ്വഭാവമുള്ളതാണ് വീടുകളിൽ കയറിയാൽ മനുഷ്യരെ ആക്രമിച്ച് കീഴ്പ്പെടുത്തും. വനപാലകരെത്തി കരടി വീടുകൾക്കു സമീപം വരാതിരിക്കാനായി ബ്ലീച്ചിങ് പൗഡർ വിതറാൻ നാട്ടുകാർക്കു നിർദേശം നൽകി. നാട്ടിലിറങ്ങുന്ന കരടിയെ കൂട് വച്ചു പിടികൂടി വനത്തിലേക്ക് മാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com