ADVERTISEMENT

ബത്തേരി ∙ മാടക്കരയിൽ വയോധികരായ 2 സ്ത്രീകൾ മാത്രം താമസിക്കുന്ന വീട് തകർന്നു വീണു. അടുക്കള ഭാഗത്തു നിൽക്കുന്ന ഇരുവരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. സഹോദരിമാരായ മാടക്കര വീട്ടിൽ മാളു(74), ശാരദ(65) എന്നിവരുടെ വീടാണു തകർന്നത്. മഴ പെയ്യുന്നതിനിടെ കഴിഞ്ഞ വൈകിട്ട് 6നു മേൽക്കൂരയും ചില ഭിത്തികളും മുഴുവനായും താഴേക്കു പതിക്കുകയായിരുന്നു. 

 തകർന്നു വീണ വീട്ടിലുണ്ടായിരുന്ന മാളുവും ശാരദയും.
തകർന്നു വീണ വീട്ടിലുണ്ടായിരുന്ന മാളുവും ശാരദയും.

വീഴാതിരുന്ന പിറകുവശത്തെ ഭിത്തിയോട് ചേർന്ന് അടുക്കള ഭാഗത്തായിരുന്നു മാളുവും ശാരദയും. അതുകൊണ്ടാണ് ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. സമീപത്തായി ബന്ധുക്കളുടെയും മറ്റും സഹായത്താൽ പുതിയ വീടു നിർമിക്കുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com