ADVERTISEMENT

ബത്തേരി ∙ ദേശീയപാത 766ൽ ബത്തേരി ടൗണിനടുത്ത് ദൊട്ടപ്പൻകുളത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരുക്കേറ്റു.ഇന്നലെ ഉച്ച തിരിഞ്ഞ് രണ്ടരയോടെയാണ് അപകടം. കാർ യാത്രക്കാരൻ റിട്ട. ഡപ്യൂട്ടി കലക്ടർ ബത്തേരി തൊവരിമല എൻ.കെ. ഏബ്രഹാം (58), ബസ് യാത്രക്കാരായ ചൂതുപാറ സ്വദേശി രാജു(52), കോഴിക്കോട് ഫാറൂഖ് സ്വദേശി ഫാസിൽ അബ്ദുൽ നാസർ (21), കണിയാമ്പറ്റ സ്വദേശികളായ ജോസ് (34),

ശ്രുതി (30),കാക്കവയൽ സ്വദേശികളായ അർഷിത അയ്യൂബ്(19), മഞ്ജു (19), തൗഫീഖ് സിദ്ദീഖ് (31), മീനങ്ങാടി സ്വദേശി സന്ദീപ് (39), കാര്യമ്പാടി സ്വദേശി രാഗി സബിൻ(26), പുൽപള്ളി സ്വദേശി അമ്മുക്കുട്ടി (70), കൊളഗപ്പാറ സ്വദേശി സുലൈമാൻ (45), ഭൂതാനം സ്വദേശി പാറുക്കുട്ടി (80), മീനങ്ങാടി സ്വദേശി ആര്യ സംഗീത് (26), താഴത്തൂർ സ്വദേശി അശ്വിനി സതീഷ് (26), മുന്നനാട് സ്വദേശി അനിൽ കുമാർ (35), എന്നിവർക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് സാരമുള്ളതല്ല. അപകടത്തെ തുടർന്ന് റോഡിൽ ഓയിൽ പരന്നൊഴുകിയത് അഗ്നിരക്ഷാ സേനയെത്തി നീക്കം ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com