തിരുനെല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; കർഷകനു പരുക്ക്

കാട്ടാനയുടെ ആക്രണത്തിൽ പരുക്കേറ്റ് വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അപ്പപ്പാറ സ്വദേശി നന്ദകുമാർ.
SHARE

മാനന്തവാടി ∙ തിരുനെല്ലി അപ്പപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകനു പരുക്കേറ്റു.  അപ്പപ്പാറ റേഷൻ കടയിലെ തൊഴിലാളി കൂടിയായ എളമ്പിലാശ്ശേരി നന്ദകുമാറിനാണു (48)  പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് വീടിന് സമീപത്ത് പുലിവാൽ വളവിലാണ് അപകടം. മേയാൻ കെട്ടിയ കന്നുകാലിയെ അഴിക്കാൻ പോകുന്നതിനിടെയാണു കാട്ടാന അക്രമിച്ചത്. വലതു കാലിനു പരുക്കേറ്റ നന്ദകുമാറിനെ  വനപാലകരെത്തി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോഴിക്കോട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. വനപാലകർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS