ADVERTISEMENT

കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിലെ എസ്എഫ്ഐ അക്രമത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു.  എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കുമെന്നും ഗാന്ധിചിത്രം നശിപ്പിച്ചതടക്കം സമഗ്രമായി അന്വേഷിക്കുമെന്നും എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചിനും ഇന്റലിജൻസിനും വീഴ്ചയുണ്ടായോയെന്നു പരിശോധിക്കും. അക്രമമുണ്ടായ ഓഫിസും പരിസരവും എഡിജിപി വിശദമായി പരിശോധിച്ചു.  ജില്ലാ പൊലീസ് കാര്യാലയത്തിൽ അന്വേഷണ സംഘാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സന്ദർശനം. 

കൽപറ്റയിലെ ദേശാഭിമാനി ഓഫിസിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസി‍ഡ‍ന്റും കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ജഷീർ പള്ളിവയൽ ഉൾപ്പെടെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരിച്ചറിഞ്ഞ പ്രതികളിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, ആബിദ് എന്നിവരെ മാത്രമേ ഇനി പിടികൂടാനുള്ളൂവെന്നു പൊലീസ് പറഞ്ഞു. കണ്ടാലറിയുന്ന മറ്റ് 41 പേർക്കെതിരെ ക്കൂടി കേസ് എടുത്തിട്ടുണ്ട്. 

എംപി ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതികളായ എസ്എഫ്ഐക്കാരിൽ ആരെയും ഇന്നലെ അറസ്റ്റ് ചെയ്തിട്ടില്ല. 3 പെൺകുട്ടികൾ ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർ റിമാൻഡിലാണ്. കണ്ടാലറിയാവുന്ന 200 എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 

യുഡിഎഫ് അക്രമങ്ങൾക്കെതിരെ നാളെ വൈകിട്ട് കൽപറ്റയിൽ നടക്കുന്ന എൽഡിഎഫ് പ്രതിഷേധ യോഗം കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com