കുട്ടികളെ വീഴ്ത്താൻ റോഡിൽ വാരിക്കുഴി

wayanad-potholes
1- പനമരം കൽപറ്റ റോഡിൽ കണിയാമ്പറ്റ ഗവ. യുപി സ്കൂളിന് മുൻപിലെ തകർന്ന സ്ലാബ്. 2- പനമരം – ബീനാച്ചി റോഡിൽ നടവയൽ സെന്റ് തോമസ് എൽപി സ്കൂളിനു മുൻപിലെ സ്ലാബ് തകർന്നു കമ്പികൾ പുറത്തുവന്നപ്പോൾ.
SHARE

പനമരം∙ സ്ലാബുകളും റോഡുകളും തകർന്ന് സ്കൂൾ പരിസരങ്ങളിൽ അപകടങ്ങൾ പതിയിരിക്കുന്നു. കുട്ടികളടക്കം പലരും ചതിക്കുഴികളിൽ വീണ് പരുക്കേൽക്കുമ്പോഴാണ് പാതയോരത്തെ കുഴികൾ ശ്രദ്ധയിൽപെടുന്നത്. സ്കൂൾ പരിസരങ്ങളിലും മറ്റും നിർമിച്ച ഓടകളുടെ മുകളിലിട്ട സ്ലാബുകളാണ് തകർന്ന് അപകടകാരിയാകുന്നത്. പനമരം ബീനാച്ചി റോഡിൽ നടവയൽ സെന്റ് തോമസ് എൽപി സ്കൂളിനും പനമരം കൽപറ്റ റോഡിൽ കണിയാമ്പറ്റ ഗവ എൽപി സ്കൂളിനും സമീപത്താണ് ഇത്തരത്തിലുള്ള ചതിക്കുഴികളുള്ളത്. 

സ്ലാബുകൾ തകർന്ന് കമ്പികൾ തുരുമ്പെടുത്ത് പൊട്ടി നിൽക്കുന്നതിനാൽ കാലിനു പരുക്കേറ്റ് കുട്ടികളെ ആശുപത്രിയിൽ കൊണ്ടു പോകേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച സ്ലാബുകളിൽ പലതും പൊട്ടി തകർന്ന അവസ്ഥയിലാണ്. അപകടങ്ങൾക്ക് ഇടയാക്കുന്ന വിധം പൊട്ടി തകർന്ന സ്ലാബുകൾ മാറ്റി പുതിയ സ്ഥാപിച്ച് അപകടങ്ങൾ കുറയ്ക്കാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS