മുനീശ്വരൻ കോവിലിൽ കാട്ടാനയുടെ ആക്രമണം

തലപ്പുഴ മുനീശ്വരൻ കോവിൽ ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ നശിച്ച പൂജാ ഉപകരണങ്ങൾ.
SHARE

മാനന്തവാടി ∙ വിദ്യാലയത്തിനും വീടിനും നേർക്കുണ്ടായതിനു പിന്നാലെ കാട്ടാനയുടെ ആക്രമണം ക്ഷേത്ര വളപ്പിലും. തലപ്പുഴ  മക്കിമല പുതിയിടം മുനീശ്വരൻ കോവിൽ ക്ഷേത്രത്തിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തിടപ്പള്ളിയുടെ വാതിൽ തകർത്ത കാട്ടാന നിലവിളക്കുകളും മറ്റു ക്ഷേത്ര സാധനങ്ങളും നശിപ്പിച്ചു. ഉരുളികൾ, പൂജയ്ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികൾ, ഗ്യാസ് സ്റ്റൗ, മറ്റു ക്ഷേത്ര ഉപകരണങ്ങൾ എന്നിവയും നശിപ്പിച്ചു. 40,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഇതിനു മുൻപും ഇതേ ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS