രാഹുൽ ഗാന്ധിയുടെ റാലി, സുരക്ഷ ശക്തമാക്കി പൊലീസ്; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി

Rahul Gandhi (Photo by Prakash SINGH / AFP)
രാഹുൽ ഗാന്ധി. (Photo by Prakash SINGH / AFP)
SHARE

ബത്തേരി ∙ ബഫർസോണിനെതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസ് സംസ്ഥാന നേതാക്കളും നയിക്കുന്ന പ്രതിഷേധ റാലി ഇന്നു വൈകിട്ട് 4നു ബത്തേരിയിൽ നടക്കും. രാഹുൽ ഗാന്ധിയുടെ പ്രത്യേക സുരക്ഷാ സംഘവും പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ടൗണിൽ ഇന്നലെ പൊലീസ് പരേഡും നടന്നു.

ജില്ലയുടെ വിവിധ മേഖലകളിൽ നിന്നെത്തുന്ന പ്രവർത്തകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലവും റാലിയിലേക്ക് എത്തേണ്ട വിധവും കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു നൽകിയിട്ടുണ്ട്.  റാലിയെ തുടർന്ന് ഉണ്ടായേക്കാവുന്ന ഗതാഗത തടസ്സം കണക്കിലെടുത്ത് ബത്തേരി മേഖലയിലെ മിക്ക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉച്ചയ്ക്കു ശേഷം അവധി നൽകി. ടൗണിൽ ഇന്ന് ഉച്ചയ്ക്കു ശേഷം ശക്തമായ ഗതാഗത നിയന്ത്രണവും പൊലീസ് ഏർപ്പെടുത്തിയേക്കും.

രാഹുൽ ഗാന്ധി ഇന്ന് ജില്ലയിൽ

കൽപറ്റ ∙ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി രാഹുൽഗാന്ധി എംപി ഇന്ന് ജില്ലയിലെത്തും. രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് പാരിഷ് ഹാളിൽ നടക്കുന്ന ഫാർമേഴ്‌സ് ബാങ്ക് കെട്ടിട ഉദ്ഘാടനമാണ് ആദ്യപരിപാടി. തുടർന്നു ഉച്ച കഴിഞ്ഞ് 2.30ന് കലക്ടറേറ്റിൽ ദിശ യോഗത്തിലും 3.30ന് എംപി ഫണ്ട് അവലോകന യോഗത്തിലും  പങ്കെടുക്കും. തുടർന്ന്, ബഫർസോൺ പ്രഖ്യാപനത്തിനെതിരെ ബത്തേരി ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന ബഹുജന സംഗമത്തിലും പങ്കെടുക്കും. നാളെ രാവിലെ 11ന് നെന്മേനി പഞ്ചായത്തിലെ കോളിയാടിയിൽ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് അദ്ദേഹം മലപ്പുറം ജില്ലയിലേക്കു മടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS