ADVERTISEMENT

പുൽപള്ളി ∙ നൂറിലധികം ഗ്രോത്ര കുടുംബങ്ങളുള്ള കൊളവള്ളിയില്‍ മരിച്ചവരെ സംസ്കരിക്കാനും ജനംവലയുന്നു. ബുധന്‍ രാത്രി മരിച്ച കൊളവള്ളി പണിയ കോളനിയിലെ മൂപ്പന്‍ മാതന്റെ (98) മൃതദേഹം സംസ്കരിക്കാന്‍ ഇന്നലെ കോളനിക്കാര്‍ വല്ലാതെ കഷ്ടപ്പെട്ടു. പുഴയില്‍ ജലനിരപ്പുയരുകയും ബാണാസുര അണക്കെട്ട് തുറന്നുവിടുകയും ചെയ്തതോടെ കൊളവള്ളി കബനിപ്പുഴക്കരയിലെ ശ്മശാനവും അവിടേക്കുള്ള റോഡും പരിസരവുമെല്ലാം വെള്ളത്തിലായി.

ഒടുവില്‍ മൃതദേഹം കൊട്ടത്തോണിയില്‍ കയറ്റിയാണു പമ്പുഹൗസിനു സമീപത്ത് വെള്ളത്തില്‍ ഉയര്‍ന്നു നിന്ന തുരുത്തിലെത്തിച്ചു സംസ്കരിച്ചത്. കുഴിയെടുക്കുന്തോറും വെള്ളവും നിറഞ്ഞുകൊണ്ടിരുന്നു. അതു കോരിമാറ്റിയാണ് ആഴമുണ്ടാക്കിയത്.ഗോത്രവിഭാഗക്കാരായ പലരെയും അടക്കം ചെയ്ത സ്ഥലമാണിത്. ചുറ്റുമതിലോ, സംരക്ഷണമോ ഇല്ല.

കോളനിയില്‍ നിന്നു പാടത്തേക്കും അതുവഴി ശ്മശാനത്തിലേക്കുമുള്ള റോഡ് മുട്ടൊപ്പം ചളിയായി. ഈ പാത കോണ്‍ക്രീറ്റ് ചെയ്യുമെന്ന് ജനപ്രതിനിധികള്‍ ഉറപ്പു നല്‍കിയിരുന്നു. പാടത്ത് നെല്‍കൃഷിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. കര്‍ഷകര്‍ക്ക് പാടത്തെത്താനും ബുദ്ധിമുട്ട്. ബീച്ചനഹള്ളി അണക്കെട്ടിലെ വെള്ളം കുറയുന്നതുവരെ പാടവും ശ്മശാനവും വെള്ളത്തിലാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com