ADVERTISEMENT
പുല്‍പള്ളി ∙ മഠാപ്പറമ്പ് വനത്തില്‍ മേയാന്‍വിട്ട മൂരിയെ കടുവ കൊന്നു. പൈക്കമൂല കോളനിയിലെ നിര്‍മലയുടെ 5 വയസ്സ് പ്രായമുള്ള മൂരിയെയാണു പട്ടാപ്പകല്‍ കടുവ കടിച്ചു കൊന്നത്. മേയാന്‍വിട്ട കന്നുകാലികളെ വനത്തില്‍ നിന്നു തിരിച്ചുകൊണ്ടുവരുമ്പോള്‍ കുറ്റിക്കാട്ടില്‍ പതുങ്ങിക്കിടന്ന കടുവ കിടാവിന്റെ മേല്‍ ചാടി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന നിര്‍മല ഓടിരക്ഷപ്പെട്ടു. കോളറാട്ടുകുന്ന്, മഠാപ്പറമ്പ്, ബശവന്‍കൊല്ലി പ്രദേശങ്ങളില്‍ കടുവ ശല്യം രൂക്ഷമാണ്. ഒട്ടേറെയാളുകളുകള്‍ക്കു വളര്‍ത്തുമൃഗങ്ങളെ നഷ്ടമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com