ADVERTISEMENT

വയനാട്ടിലെ കുന്നും മലയും ഓടിക്കയറി പരിചയമുള്ള മാരപ്പൻമൂലക്കാരൻ ബാബു നമ്പൂടാകത്തിന് ഇംഗ്ലണ്ടിലെ ലോകനടത്തം വെറും തമാശയായിരുന്നു. ഇംഗ്ലണ്ടിലെ വെർച്വൽ റണ്ണേഴ്സ് എന്ന സംഘടന നടത്തിയ ലോക കൂട്ടനടത്തത്തിലാണ് ബാബു മുന്നേറ്റം നടത്തിയത്. ലോക ഗിന്നസ് റെക്കോർഡ്സിൽ ഇടംപിടിച്ച നടത്തമായിരുന്നു അത്. ഒരു ലക്ഷം പേരാണ് അതിൽ പങ്കെടുത്തത്. ഇംഗ്ലണ്ടിന്റെ വിവിധയിടങ്ങളിൽ നടത്തിയ പരിപാടിയിൽ 24 മണിക്കൂറിനുള്ളിൽ 10 കിലോമീറ്റർ നടന്ന് എത്തണമെന്നായിരുന്നു നിബന്ധന. എന്നാൽ, 32 മിനിറ്റിൽ തന്നെ 10 കിലോമീറ്റർ നടന്ന് എത്താനായെന്നു ബാബു പറയുന്നു. 

ചെസ്റ്റ്ഫീൽഡ് എന്ന സ്ഥലത്തെ കൂട്ടനടത്തത്തിലാണ് ബാബുവും ഇംഗ്ലണ്ടിൽ താമസിക്കുന്ന മരുമകൻ ജോൺസനും കണ്ണികളായത്. ഈ വർഷമാദ്യം ഗിന്നസ് റെക്കോർഡ് ഔദ്യോഗികമായി ഈ പരിപാടിയെ അംഗീകരിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന്റെ സർട്ടിഫിക്കറ്റും മെഡലും ബാബുവിനു ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇദ്ദേഹവും ഭാര്യ മേരിയും ഇംഗ്ലണ്ടിൽ മകളെ സന്ദർശിക്കാൻ പോയത്. സ്പോർട്സിൽ തൽപരനായ മരുമകനാണ് കൂട്ടനടത്തെക്കുറിച്ച് ബാബുവിനെ അറിയിക്കുന്നത്. ചെറുപ്പം മുതൽ കായിക മത്സരങ്ങളിൽ സജീവമായിരുന്ന ബാബു മികച്ച ബാഡ്മിന്റൻ താരം കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com