വയനാട് ജില്ലയിൽ ഇന്ന് (01-10-2022); അറിയാൻ, ഓർക്കാൻ

wayanad-ariyan-map.jpg.image.845.440
SHARE

ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ: വിവരങ്ങൾ നൽകണം

കൽപറ്റ ∙ വോട്ടർ പട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി വീടുകളിൽ എത്തുന്ന ബൂത്ത് ലവൽ ഓഫിസർമാർക്ക് വോട്ടർമാർ വിവരങ്ങൾ നൽകണമെന്ന് കലക്ടർ അഭ്യർഥിച്ചു. ആധാർ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നതിലൂടെ വോട്ടർപട്ടികയിൽ ഉണ്ടായേക്കാവുന്ന ഇരട്ടിപ്പുകൾ ഒഴിവാക്കാൻ സാധിക്കും. ആധാർ ബന്ധിപ്പിക്കൽ നടപടികൾ ജില്ലയിൽ ത്വരിതഗതിയിൽ നടക്കുകയാണ്.

ഇതുവരെ 3 ലക്ഷത്തിലധികം പേർ ആധാർ വോട്ടർപട്ടികയുമായി ബന്ധിപ്പിച്ചു. ബിഎൽഒമാർക്ക് നൽകുന്ന ആധാർ വിവരങ്ങൾ 2016 ലെ ആധാർ നിയമം സെക്​ഷൻ 37 അനുസരിച്ച് ആധാർ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുള്ളതാണ്. ഇലക്​ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ വെബ് പോർട്ടലായ www.nvsp.in, ‘വോട്ടേഴ്‌സ് ഹെൽപ്​ലൈൻ’ ആപ്പ് വഴിയും ആധാർ ബന്ധിപ്പിക്കാം.

പെർമിറ്റും ടൈം ഷീറ്റുംഹാജരാക്കണം

കൽപറ്റ ∙ റൂട്ടുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ബസ് ഉടമകൾ പെർമിറ്റിന്റെയും ടൈം ഷീറ്റിന്റെയും കോപ്പി 10 നകം ആർടി ഓഫിസിൽ ഹാജരാക്കണം. ഹാജരാക്കാത്ത ബസ് ഉടമകൾക്ക് പിന്നീട് വരുന്ന ടൈമിങ് കോൺഫറൻസിലും, പെർമിറ്റ് പുതുക്കുന്നതിന് സാധിക്കില്ല. നാളെ രാവിലെ 11 വരെ ഓഫിസിൽ രേഖകൾ സ്വീകരിക്കും.

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

കൽപറ്റ ∙ കെഎംഎം ഗവ. ഐടിഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റിങ് ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, പ്ലംബർ ജൂനിയർ ഇൻസ്ട്രക്ടർ താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച 7 ന് രാവിലെ 11 ന്. 04936 205519.

എംഎൽഎ ഫണ്ട് അനുവദിച്ചു

കൽപറ്റ ∙ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലവയൽ പഞ്ചായത്തിലെ ആണ്ടൂർ-നെച്ചോളിപ്പടി-കുറിഞ്ഞിലകം റോഡ് ടാറിങിന് 4 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

അപേക്ഷ ക്ഷണിച്ചു

കൽപറ്റ ∙ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ പിഎസ്​സി പരിശീലനം നൽകുന്നതിന് ഫാക്കൽറ്റികളുടെ അപേക്ഷ ക്ഷണിച്ചു.പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, പഴയ ബസ് സ്റ്റാൻഡ് ബിൽഡിങ്, കൽപറ്റ എന്ന വിലാസത്തിലോ നേരിട്ടോ 12ന് വൈകിട്ട് 5ന് മുൻപ് നൽകണം. 04936 202228

കുടുംബ കോടതി സിറ്റിങ്

കൽപറ്റ ∙ കുടുംബ കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു 7 ന് രാവിലെ 11 മുതൽ 5 വരെ ബത്തേരി കുടുംബ കോടതിയിലും 15 ന് രാവിലെ 11 മുതൽ 5 വരെ മാനന്തവാടി കുടുംബ കോടതിയിലും സിറ്റിങ് നടത്തും.

∙ ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി: ഓർമ പെരുന്നാൾ – പ്രഭാത പ്രാർഥന–7.00, പ്രസംഗം–9.00, സന്ധ്യാ പ്രാർഥന–7.00
∙ തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പളളി: ഓർമ പെരുന്നാൾ – കൊടി ഉയർത്തൽ–5.00, സന്ധ്യാ പ്രാർഥന–7.00, പ്രസംഗം–8.00
∙ പനമരം പിദ്രേപിയോ തീർഥാടന കേന്ദ്രത്തിൽ തിരുനാൾ കുർബാന വൈകിട്ട് 4.45

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA