വിൽപനയ്ക്കായി സൂക്ഷിച്ച 81 ലീറ്റർ വിദേശ മദ്യവുമായി പനമരത്ത് 2 പേർ പിടിയിൽ

പ്രതീകാത്മക ചിത്രം
SHARE

പനമരം ∙ വിൽപനയ്ക്കായി സൂക്ഷിച്ച 81 ലീറ്റർ വിദേശ മദ്യവുമായി 2 പേർ പിടിയിൽ. പനമരം സ്വദേശികളായ കോട്ടൂർ നിതീഷ് (32) ഓടക്കൊല്ലി പുതിയപറമ്പിൽ ജി. ബാലു (30) എന്നിവരെയാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഡ്രൈഡേ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് ഉത്തരമേഖലാ വിഭാഗവും മാനന്തവാടി എക്സൈസ് വിഭാഗവും ചേർന്നു നടത്തിയ പരിശോധനയിലാണു പനമരം ബവ്റിജസിനു സമീപം 2 ഇടങ്ങളിൽ ചാക്കുകളിലായി സൂക്ഷിച്ച മദ്യം പിടികൂടിയത്. നിതീഷിന്റെ പക്കൽ നിന്ന് 42 ലീറ്ററും ബാലുവിൽ നിന്നു 39 ലീറ്റർ മദ്യവുമാണു പിടികൂടിയത്. കഴിഞ്ഞ കുറച്ചു ദിവസമായി എക്സൈസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}