സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ വടിവാൾ

സ്വകാര്യതോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വടിവാൾ.
സ്വകാര്യതോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വടിവാൾ.
SHARE

മാനന്തവാടി ∙ കല്ലുമൊട്ടംകുന്നിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ  ഉപേക്ഷിച്ച നിലയിൽ വടിവാൾ കണ്ടെത്തി. അധികം പഴക്കമില്ലാത്ത വടിവാളാണ് കണ്ടെത്തിയത്. നേരത്തെ വടിവാളുകൾ കണ്ടെടുത്ത മാനന്തവാടി എസ് ആൻഡ് എസ് ടയർ വർക്സ് കടയുടെ ഉടമയും പോപ്പുലർ ഫ്രണ്ടിന്റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ  സലീമിന്റെ വീടിന്റെ തൊട്ടു പുറകിലെ തോട്ടത്തിൽ നിന്നാണ് വാൾ കണ്ടെത്തിയത്.

തോട്ടമുടമ ജെയിംസ് കാടുവെട്ടുന്നതിനിടയിൽ വടിവാൾ കാണുകയായിരുന്നു.  തുടർന്ന് മാനന്തവാടി പൊലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി എസ്.ഐ. രാംജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വാൾ കസ്റ്റഡിയിലെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}