ADVERTISEMENT

പനമരം ∙ വളര്‍ത്തുനായയുടെ കുട്ടികളിലൊന്നിന് ആറു കാലുകള്‍! നടവയൽ നെല്ലിയമ്പം സതീശന്റെ വീട്ടിലെ ഇന്ത്യൻ സ്പിറ്റ്സ് ഇനത്തിൽ പെടുന്ന 3 വയസ്സുകാരി അമ്മു എന്ന് വിളിപ്പേരുള്ള വളർത്തുനായ പ്രസവിച്ച 3 കുഞ്ഞുങ്ങളിൽ ഒന്നിനാണ് 6 കാലുകൾ ഉള്ളത്. മുൻ കാലുകൾ സാധാരണ പോലെയും പിൻഭാഗത്ത് 2ന് പകരം 4 കാലുകളുമാണ്. ഇന്നലെ ഉച്ചയോടെ വളർത്തുനായ പ്രസവവേദനയും അസ്വസ്ഥതകളും കാണിച്ചതിനെ തുടർന്ന് വീട്ടുകാർ പൂക്കോട് വെറ്ററിനറി കോളജിൽ എത്തിച്ചു.

ഇവിടെ നിന്ന് പ്രസവമെടുക്കുന്നതിനിടെ രണ്ടാമതായി ജനിച്ച പെൺകുഞ്ഞിനാണ് 6 കാൽ കണ്ടത്. ആറ് കാലുകളേടെ ജനിച്ച ഈ നായ കുഞ്ഞ് ജീവിക്കുമോ എന്ന സംശയം ഡോക്ടർമാർ ഉന്നയിച്ചെങ്കിലും ഇന്നലെ വരെ യാതൊരു കുഴപ്പവും കൂടാതെ നായ്ക്കുട്ടി അമ്മയുടെ അമ്മിഞ്ഞപ്പാൽ നുണയുന്നുണ്ട്. അപൂർവ കാഴ്ച കാണാൻ ഒട്ടേറെ ആളുകളാണ് സതീശന്റെ പാടിക്കുന്നിലെ വീട്ടിലേക്ക് എത്തുന്നത്. പരിശോധനകൾക്കും മറ്റുമായി അമ്മയെയും മക്കളെയും ഇന്ന് വീണ്ടും പൂക്കോട് വെറ്ററിനറി കോളജിൽ എത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com