വയനാട് ജില്ലയിൽ ഇന്ന് (04-10-2022); അറിയാൻ, ഓർക്കാൻ

wayanad-ariyan-map.jpg.image.845.440
SHARE

അറിയിപ്പ്

ജില്ലാ ആശുപത്രിയിൽ താൽക്കാലിക 

നിയമനം

മാനന്തവാടി ∙ ജില്ലാ ആശുപത്രിയിലേക്ക് താൽക്കാലികമായി  ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ  13 ന് രാവിലെ 10 ന് ഓഫിസിൽ ലഭിക്കണം.  04935 240264.

ഗെസ്റ്റ് ലക്ചറർ നിയമനം

മാനന്തവാടി ∙ ഗവ. കോളജിൽ ഇംഗ്ലിഷ് വിഷയത്തിൽ ഗെസ്റ്റ് ലക്ചറർ നിയമനത്തിനുള്ള കൂടിക്കാഴ്ച   11 ന് രാവിലെ 11 ന്.  04935 240351.

ഡിഎൽഎഡ് കൂടിക്കാഴ്ച

കൽപറ്റ ∙ 2022-24 വർഷത്തേക്കുള്ള ഡിഎൽഎഡ് കോഴ്സ് (ഗവ./എയ്ഡഡ്) പ്രവേശനത്തിനുള്ള കൂടിക്കാഴ്ച  12, 13 തീയതികളിൽ കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂളിലെ ജൂബിലി ഹാളിൽ നടക്കും. 12 ന് രാവിലെ 9 മുതൽ - വിമുക്തഭടൻമാരുടെ ആശ്രിതർ, ജവാൻമാരുടെ ആശ്രിതർ, (ഷുവർ ലിസ്റ്റ്), ഭിന്നശേഷിക്കാർ (ഷുവർ, വെയിറ്റിങ് ലിസ്റ്റ്) എന്നിവർക്കും 10 മുതൽ സയൻസ് വിഭാഗം വിദ്യാർഥികൾക്കും ഉച്ചയ്ക്ക് 1 മുതൽ - കൊമേഴ്സ് വിദ്യാർഥികൾക്കുമാണ് കൂടിക്കാഴ്ച. ഹ്യൂമാനിറ്റീസ് വിദ്യാർഥികൾക്കുളള കൂടിക്കാഴ്ച 13 ന് രാവിലെ 9 ന്.  04936 202593.‌‌

അധ്യാപക നിയമനം

ബത്തേരി ∙ ഗവ. സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഇൻ അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 7 ന് ഉച്ചയ്ക്ക് 2 ന്.  

മാനന്തവാടി ∙ ഗവ. വൊക്കേഷനൽ ഹയർ ‍സെക്കൻഡറി സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ താൽക്കാലിക ബയോളജി അധ്യാപക   നിയമനത്തിന് കൂടിക്കാഴ്ച  6 ന് രാവിലെ 11 ന്. 

ബത്തേരി∙ ഗവ. സർവജന വൊക്കേഷനൽ ഹയർസെക്ക‍ൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള വൊക്കേഷനൽ ടീച്ചർ ഇൻ അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ തസ്തികയിലേക്ക് കൂടിക്കാഴ്ച 7ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫിസിൽ. 50 ശതമാനം മാർക്കോടെ ഹോം സയൻസിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കോസ്റ്റ്യൂം ഡിസൈനിങ് ആൻഡ് ഡ്രസ് മേക്കിങിൽ അംഗീകൃത ഡിപ്ലോമയുമാണ് യോഗ്യത.

ബത്തേരി∙ മാതമംഗലം ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എച്ച്എസ്ടി മലയാളം അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 6ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA