ADVERTISEMENT

മാനന്തവാടി∙ രണ്ടു ദിവസം മുൻപു കാണാതായ വയോധിക ദമ്പതികളെ കാട്ടിനുള്ളിൽ വിഷം അകത്തുചെന്നു മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ് (83), ഭാര്യ അന്നക്കുട്ടി എന്ന ലില്ലി (74) എന്നിവരാണു മരിച്ചത്. ആത്മഹത്യയാണെന്നു കരുതുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ ഇരുവരെയും കാണാനില്ലെന്ന പരാതിയെ തുടർന്നു മാനന്തവാടി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ പേരിയ 35ലെ വനഭാഗത്തേക്കു 2 പേർ കയറിപ്പോകുന്നതു കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണു വനത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.മുൻപു പേരിയയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മക്കൾ: ഗ്രേസി, റോയി, ബാബു, ഷാജി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com