വയനാട് ജില്ലയിൽ ഇന്ന് (29-11-2022); അറിയാൻ, ഓർക്കാൻ

wayanad-map
SHARE

വാർഡൻ നിയമനം

മാനന്തവാടി ∙ പട്ടികവർഗ വികസന ഓഫിസ് പരിധിയിലെ കുഴിനിലം അഗതി മന്ദിരത്തിലേക്കു താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ഡിസംബർ 3നു രാവിലെ 10.30ന് പട്ടിക വർഗ വികസന ഓഫിസിൽ. 04936 240210.

സ്റ്റാഫ് നഴ്‌സ് 

അമ്പലവയൽ ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 10ന്  ഓഫിസിൽ നടക്കും. 2023 മാർച്ച് 31 വരെയാണു നിയമനം.

താൽക്കാലിക നിയമനം

കൽപറ്റ ∙ നഗരസഭയിൽ വസ്തു നികുതി പരിഷ്കരണ ജോലിക്കായി ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: കംപ്യൂട്ടർ പരിജ്ഞാനം (മലയാളം, ഇംഗ്ലിഷ് ടൈപ്പ് റൈറ്റിങ്). നഗരസഭയിൽ സ്ഥിര താമസമുള്ളവർക്കു മുൻഗണന. ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 5നു വൈകിട്ട് 5 മണിക്കു മുൻപ് അപേക്ഷകൾ സമർപ്പിക്കണം. 04936 202349.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS