വാര്യാട് – കെ‍ാളവയൽ മേഖലയിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു

കോഴിക്കോട് – കെ‍ാല്ലഗൽ ദേശീയ പാതയിൽ വാര്യാട് ഭാഗത്തു സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളിലെ‍ാന്ന്.
കോഴിക്കോട് – കെ‍ാല്ലഗൽ ദേശീയ പാതയിൽ വാര്യാട് ഭാഗത്തു സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളിലെ‍ാന്ന്.
SHARE

മീനങ്ങാടി ∙ അപകടങ്ങൾ കുറയ്ക്കാൻ വാര്യാട് മുതൽ കെ‍ാളവയൽ വരെ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. കോഴിക്കോട് - കെ‍ാല്ലഗൽ ദേശീയ പാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന വാര്യാട് മേഖലയിൽ അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് 3 ഇടങ്ങളിലായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചത്. കഴിഞ്ഞ നാലു മാസങ്ങളിലായി ആറു ജീവനാണ് ഇൗ ഭാഗങ്ങളിൽ അപകടത്തിൽ പെ‍ാലിഞ്ഞത്. ചെറിയ അപകടങ്ങൾ മിക്ക ദിവസങ്ങളിലും പതിവായിരുന്നു. കഴിഞ്ഞ ദിവസവും രാത്രി കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചിരുന്നു.  

നേരെയുള്ള റോഡിൽ അമിതവേഗത്തിൽ വാഹനങ്ങൾ പോകുന്നതാണ് ഇൗ ഭാഗത്ത് അപകടങ്ങൾ വര്‍ധിക്കാന്‍ കാരണം. അപകടങ്ങൾ പതിവായ പശ്ചാത്തലത്തിൽ കെൽട്രോൺ അധികൃതരും മോട്ടർ വാഹന വകുപ്പുമെല്ലാം പ്രദേശത്ത് അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനും നടപടികൾ ആരംഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ റോഡ് ഓഡിറ്റിങ് അടക്കം മോട്ടർ വാഹന വകുപ്പ് പൂർത്തിയാക്കി. പ്രദേശത്ത് അമിത വേഗക്കാരെ കണ്ടെത്തുന്നതിനുള്ള ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കായി പ്രെ‍ാപ്പേസലും നൽകിയിരുന്നു. 

ബ്ലാക്ക് സ്പോട്ടിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ അപകടങ്ങൾ കുറയ്ക്കുന്നതിനു നടപടി വേണമെന്നു പ്രദേശവാസികളും ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ ഇന്റർസെപ്റ്റർ അടക്കമുള്ളവ ഉപയോഗിച്ച് ഇവിടത്തെ അമിത വേഗക്കാരെ കണ്ടെത്താനുള്ള ശ്രമവും ദിവസവും ഉണ്ടായിരുന്നു. അമിത വേഗത്തിൽ വാഹനമോടിച്ചവർ ദിവസവും ഇവിടെ പിടിയിലാകുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണു മീനങ്ങാടി പെ‍ാലീസിന്റെ നേതൃത്വത്തിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചത്. 3 ഭാഗങ്ങളിലായി സ്ഥാപിച്ചതോടെ വാഹനങ്ങൾ നിലവിൽ സാവധാനമാണ് ഇതിലൂടെ കടന്നു പോകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS