ADVERTISEMENT

ബത്തേരി ∙ ജില്ലയിലെ 3 വനമേഖലകളെയും ഉൾപ്പെടുത്തിയുള്ള ഫോറസ്റ്റ് കൺട്രോൾ റൂം ബത്തേരിക്കടുത്ത് നാലാം മൈലിൽ പ്രവർത്തനം തുടങ്ങി. വയനാട് വന്യജീവി സങ്കേതം, നോർത്ത് വയനാട് ഡിവിഷൻ, സൗത്ത് വയനാട് ഡിവിഷൻ എന്നീ മൂന്നു മേഖലകളും ഇതിന്റെ പരിധിയിൽ വരും. ആകെ 10 റേഞ്ചുകളാണ് ജില്ലയിലുള്ളത്. ബത്തേരി– പുൽപള്ളി റൂട്ടിൽ നാലാം മൈലിൽ വന്യജീവി പരിചരണ കേന്ദ്രത്തിലേക്കുള്ള ജംക്‌ഷനിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

കണ്ണൂർ സിസിഎഫിന്റെ നിർദേശപ്രകാരമാണ് പൊലീസിന്റെ മാതൃകയിൽ വനംവകുപ്പിനും ജില്ലയിൽ കൺട്രോൾ റൂം ഒരുക്കിയത്. എല്ലാ വനമേഖലകളെയും ഏകോപിപ്പിക്കുന്നതിനും വന്യജീവി പ്രശ്നങ്ങൾ സംബന്ധിച്ചു വിവരങ്ങൾ അപ്പപ്പോൾ കൈമാറുന്നതിനും കൺട്രോൾ റൂം ഉപകരിക്കും. കൺട്രോൾ റൂമിന്റെ ഉദ്ഘാടനം വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ് നിർവഹിച്ചു.

എസിഎഫ് ജോസ് മാത്യുവാണ് കൺട്രോൾ റൂം ലെയ്സൺ ഓഫിസർ. ആർആർടി റേഞ്ച് ഓഫിസർ എൻ. രൂപേഷാണ് ചാർജ് ഓഫിസർ. കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. വാച്ചർ അടക്കം 2 വനപാലകരാണു മുഴുവൻ സമയവും ഉണ്ടാകുക. കൺട്രോൾ റൂം ഫോൺ: 04936 227500, 9446277500.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com