ADVERTISEMENT

പുൽപള്ളി ∙ റോഡിനു കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ചു ബൈക്ക് മറിഞ്ഞു യാത്രക്കാരായ സഹോദരങ്ങൾക്കു ഗുരുതര പരുക്ക്. കാപ്പിക്കുന്ന് വെട്ടത്ത് ചന്ദ്രന്റെ മക്കളായ ഡോ.രാഹുൽ (27), രഞ്ജിത്ത് (24) എന്നിവർക്കാണു പരുക്കേറ്റത്. ശനി രാത്രി പത്തോടെ കാപ്പിക്കുന്ന് ശിവക്ഷേത്ര പരിസരത്തെ റോഡിലായിരുന്നു അപകടം. 

പുൽപള്ളി ടൗണിൽ നിന്നു വീട്ടിലേക്കു വരികയായിരുന്നു ഇരുവരും. തോട്ടത്തിൽ നിന്നു റോ‍ഡുമുറിച്ചു ചാടിയ കാട്ടുപന്നി ബൈക്ക് ഇടിച്ചുവീഴ്ത്തി. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിക്കുന്ന്, മൂഴിമല, കോളറാട്ടുകുന്ന് പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. കാപ്പിക്കുന്ന് ക്ഷേത്രത്തിലേക്കുള്ള യാത്രക്കാർ പലപ്പോഴും കാട്ടുപന്നിയുടെ മുന്നിലകപ്പെടുന്നു. സന്ധ്യ കഴിഞ്ഞാൽ ഇവ കൂട്ടത്തോടെ കാടിറങ്ങുന്നെന്നു നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com