ADVERTISEMENT

കൽപറ്റ ∙ 2022-23 നഞ്ച സീസണിൽ സപ്ലൈകോ നെല്ല് സംഭരണ പദ്ധതിയിൽ റജിസ്റ്റർ ചെയ്ത കർഷകരുടെ നെല്ല് സംഭരണം ആരംഭിച്ചു.  സീസണിലെ നെല്ലിന്റെ സംഭരണ വില കിലോഗ്രാമിനു 28.20 രൂപയാണ്. ഇതുകൂടാതെ കർഷകർക്ക് അനുവദനീയമായ കയറ്റിയിറക്കു കൂലി ക്വിന്റലിനു 12 രൂപയും നെല്ലിന്റെ പണത്തോടൊപ്പം തന്നെ നൽകും. ഇത്തരത്തിൽ കിലോഗ്രാമിന് 28.32 രൂപയാണു സംഭരിച്ച നെല്ലിന് കർഷകന് ലഭിക്കുക. സംഭരണ സമയത്തു വരുന്ന കയറ്റിയിറക്ക് ചെലവു പൂർണമായും കർഷകർ വഹിക്കണം.

കർഷകർ സംഭരണത്തിനായി നൽകുന്ന നെല്ല് കേന്ദ്രസർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള നിശ്ചിതഗുണ നിലവാരം ഉണ്ടെങ്കിൽ മാത്രമേ സപ്ലൈകോ സംഭരിക്കുകയുള്ളു. ഈർപ്പം 17 ശതമാനത്തിനു മുകളിൽ, മറ്റിനങ്ങളുമായുള്ള കലർപ്പ് 6 ശതമാനത്തിനു മുകളിൽ, കേടായത്, മുളച്ചത്, കീട ബാധയേറ്റത്‌, നിറം മങ്ങിയത്, ചുരുങ്ങിയതു തുടങ്ങിയ നെല്ല് വ്യക്തമായ ഗുണ നിലവാരപരിശോധനയ്ക്കു ശേഷം അനുവദനീയമാണെങ്കിൽ മാത്രമേ സംഭരിക്കുകയുള്ളൂ. പരാതികളുള്ള പക്ഷം സംഭരണം നടക്കുന്നതിനു മുൻപു ബോധിപ്പിക്കണം.

റജിസ്റ്റർ ചെയ്ത കർഷകർ സ്വന്തമായി കൃഷി ചെയ്ത നെല്ല് മാത്രമേ സംഭരണത്തിനായി നൽകാവു. സമിതിയിൽ ഉൾപ്പെട്ട മറ്റു കർഷകരുടെയും സുഹൃത്തുക്കളുടെയും നെല്ല്, സംഭരണത്തിനായി നൽകുന്ന പക്ഷം അത് അനധികൃതമായി കണക്കാക്കി നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കർഷകർ നെല്ല് നൽകുന്നതിനു മുൻപ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി സപ്ലൈകോ നൽകുന്ന 10 അക്ക റജിസ്റ്റർ നമ്പർ ലഭിച്ചിട്ടുണ്ടോ എന്ന് സപ്ലൈകോ വെബ്‌സൈറ്റിൽ നിന്നോ കൃഷി ഭവനിൽ നിന്നോ ഉറപ്പുവരുത്തണം. റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്ത കർഷകരുടെ നെല്ല് സംഭരിക്കില്ല. 9496 611083.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com