ADVERTISEMENT
മാനന്തവാടി ∙ക്രിസ്മസിനെ വരവേൽക്കാൻ വിപണികൾ ഉണർന്നു. വിവിധ വലുപ്പത്തിലും രൂപത്തിലുമുള്ള നക്ഷത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.ക്രിസ്മസ് ട്രീ, പുൽക്കൂട്, അലങ്കാര വസ്തുക്കൾ എന്നിവയ്ക്കും പ്രിയമേറെയാണ്. നവമാധ്യമങ്ങൾ സജീവമായതോടെ ക്രിസ്മസ് പുതുവത്സര ആശംസാ കാർഡുകൾക്ക് പഴയ ഡിമാൻ‍ഡില്ല.എങ്കിലും പുതുമയാർന്ന കാർഡുകൾ വിപണിയിൽ എത്തിയിട്ടുണ്ട്. നാട്ടിൻപുറങ്ങളിലും ദേവാലയങ്ങളിലും വലിയ നക്ഷത്രങ്ങൾ തെളിഞ്ഞു കഴിഞ്ഞു.മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും വർണ വിളക്കുകളും രാത്രികളിൽ നഗരങ്ങളെ മനോഹരമാക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com