ADVERTISEMENT

മാനന്തവാടി ∙ ഹൈസ്‌കൂൾ വിഭാഗം വൃന്ദവാദ്യ മത്സരത്തിന്റെ ഫലത്തെച്ചൊല്ലി കലോത്സവ വേദിയിൽ രാത്രി സംഘർഷം. ഒന്നാം സ്ഥാനം ലഭിച്ച എംജിഎം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും രണ്ടാം സ്ഥാനം നേടിയ മാനന്തവാടി ജിവിഎച്ച്എസ്എസിലെ വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം. ഇന്നലെ രാത്രി ഒൻപതോടെ വേദി ഒന്നിലാണു സംഭവം.

എജിഎംഎച്ച്എസിലെ വിദ്യാർഥികൾ വേദിക്കു മുന്നിൽ ആഹ്ലാദിക്കുന്നതിടെയാണ് വാഗ്വാദമുണ്ടായത്. മത്സരത്തിനിടെ വൃന്ദവാദ്യത്തിലെ ചില ഉപകരങ്ങളുടെ ശബ്ദം പുറത്തു വന്നില്ലെന്ന് ആരോപിച്ച് മാനന്തവാടി ജിവിഎച്ച്എസ്എസിലെ അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തിയതോടെ തർക്കം സംഘർഷത്തിലേക്ക് നീങ്ങി. ഇരു സ്‌കൂളുകളിലെയും വിദ്യാർഥികളും ഗുരുക്കന്മാരും ചേരിതിരിഞ്ഞു വെല്ലുവിളിച്ചു. അധ്യാപകരും പൊലീസും ഇടപട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. വിധി നിർണയത്തിൽ പുനഃപരിശോധനയ്ക്ക് അപ്പീൽ നൽകാൻ സംഘാടക സമിതി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com