ബത്തേരി∙ കൊളഗപ്പാറയ്ക്കടുത്ത് ചൂരിമലയിൽ പശുവിനെ കടുവ കൊന്നു ഭാഗികമായി ഭക്ഷിച്ചു. ഒരു കിടാവിനെ കാണാതായി. പെരിങ്ങോട്ടിൽ. പൗലോസിന്റെ പശുവാണ് ചത്തത്. താന്നാട്ടുകുഴി രാജന്റെ പശുക്കിടാവിനെയാണു കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ പശുവിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ബീനാച്ചി എസ്റ്റേറ്റിനുള്ളിൽ ചെറിയ തോട്ടിൽ ചത്ത നിലയിൽ കണ്ടത്.ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നു ജഡം. സമീപം ചതുപ്പിൽ കടുവയുടെ കാൽപാടുകൾ കണ്ടതോടെ ജനപ്രതിനിധികളും വനപാലകരും സ്ഥലത്തെത്തി. 17 ലിറ്റർ പാൽ ലഭിക്കുന്ന പശുവാണ് ചത്തത്.
പ്രദേശവാസിയായ താന്നാട്ടുകുഴി രാജന്റെ പശുക്കിടാവിനെയാണ് കാണാതായത്. മേയാൻ വിട്ട പശുക്കിടാവിനെ പലയിടങ്ങളിൽ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. ബീനാച്ചി എസ്റ്റേറ്റിൽ തമ്പടിക്കുന്ന കടുവകളാണ് ജനവാസകേന്ദ്രങ്ങളിലേക്കുറങ്ങുന്നതെന്നു കർഷകർ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിടെ 10 വളർത്തുമൃഗങ്ങളെ കടുവ കൊന്നതായി കർഷകർ പറയുന്നു. മധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയാണ് ചൂരിമല.